
( അവിശ്വാസികളിലേക്ക് ) ഇറങ്ങിച്ചെന്ന് ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

( സത്യവിശ്വാസികളുടെ ആത്മാവുകളെ ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

അതിനെ തുടര്‍ന്ന് അതിന്റെ പിന്നാലെ മറ്റൊന്നും

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.

അവര്‍ പറയും: തീര്‍ച്ചയായും നാം ( നമ്മുടെ ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?

നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക് മടക്കമോ? )

അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.

അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?

ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:

നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.

എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?

നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? )

അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.