
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

അദ്ദേഹത്തിന്റെ ( നബിയുടെ ) അടുത്ത് ആ അന്ധന് വന്നതിനാല്‍.

( നബിയേ, ) നിനക്ക് എന്തറിയാം? അയാള്‍ ( അന്ധന് ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു.

അവന് പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

എന്നാല്‍ നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

( അല്ലാഹുവെ ) അവന് ഭയപ്പെടുന്നവനായിക്കൊണ്ട്

അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

നിസ്സംശയം ഇത് ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

അതിനാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

ആദരണീയമായ ചില ഏടുകളിലാണത്.

ഔന്നത്യം നല്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

ചില സന്ദേശവാഹകരുടെ കൈകളിലാണത്.

മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ.

മനുഷ്യന് നാശമടയട്ടെ. എന്താണവന് ഇത്ര നന്ദികെട്ടവനാകാന്‍?

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ ( അവന്റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

പിന്നീട് അവന് മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.